القائمة الرئيسية

الصفحات

يلا شوت الجديد بث مباشر مشاهدة مباريات اليوم yalla shoot

Uruguay
5:30 AM
VS
Canada
  • Bronze Final
  • REXDEX SPORTS
  • Copa America
England
0:30 AM
VS
Spain
  • Final
  • REXDEX SPORTS
  • European Nations Cup
Columbia
5:30 AM
VS
Argentina
  • Final
  • REXDEX SPORTS
  • Copa America

അർജന്റീന ടീം കേരളത്തിലേക്ക് വരാൻ തയാർ! മന്ത്രിക്ക് സന്ദേശം ലഭിച്ചു...

 


കേരളത്തില്‍ കളിക്കാന്‍ വരാമെന്ന് സമ്മതം അറിയിച്ച് അര്‍ജന്‍റീന ഫു‍ട്ബോള്‍ ടീം. കായികമന്ത്രിക്ക് അയച്ച മെയിലിലാണ് താല്‍പര്യം അറിയിച്ചത്. എന്നാല്‍ ഇഷ്ട ടീം ആവശ്യപ്പെടുന്ന നിബന്ധനകളും തുകയും സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ടീമുകളില്‍ ഒന്നായ അര്‍ജന്‍റീനയെ കായികമന്ത്രി വി. അബ്ദുറഹിമാന്‍ തന്നെ മുന്‍കയ്യെടുത്താണ് കേരളത്തിലേക്ക് ക്ഷണിച്ചത്. മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന കേരളത്തില്‍ കളിക്കാന്‍ എത്തുകയാണങ്കില്‍ അതൊരു ഉല്‍സവം തന്നെയാവും എന്നാണ് കണക്കുകൂട്ടല്‍. അര്‍ജന്‍റീന എത്തുന്നത് ഇന്ത്യന്‍ ഫുട്ബോളിനു തന്നെ ആവേശമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

കേരളത്തിലേക്ക് കളിക്കാന്‍ വരാന്‍ തയാറാണന്ന് അറിയിച്ച് അര്‍ജന്‍റീന കായികമന്ത്രിക്ക് അയച്ച ഇമെയിലിലെ  നിബന്ധനകളാണ് വെല്ലുവിളിയാകുന്നത്. അര്‍ജന്‍റീന ആവശ്യപ്പെടുന്ന നിബന്ധനകള്‍ പ്രകാരമുളള ചിലവ് കേരളത്തിന് താങ്ങാന്‍ കഴിയുമോ എന്ന സംശയവുമുണ്ട്. ഏതായാലും അര്‍ജന്‍റീനയുമായി ഒാണ്‍ലൈന്‍ മീറ്റിങ്ങിന് ഒരുങ്ങുകയാണ് മന്ത്രി വി. അബ്ദുറഹിമാന്‍. യോഗത്തിന് ശേഷമാവും അര്‍ജന്‍റീനയെ കേരളത്തില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ.


argentina team is ready to come to kerala